Monday, April 25, 2011

കാളിയന്‍

കാളിന്ദി തീരം..
കൊടും വിഷം
വിഷ സഞ്ചിയില്‍ നിറച്ചു
ശീല്കാരം പുറപ്പെടുവിച്ചു
ഒരായിരം കാളിയന്മാര്‍..
അവര്‍ ചീറ്റുന്ന
വിഷ ജ്വാലകളില്‍
ഇടയന്മാരും,
കന്നുകാലികളും
എരിഞ്ഞടങ്ങി.
ഗോപ സ്ത്രീകളുടെ
ഗര്‍ഭ പാത്രങ്ങളില്‍
ജീവന്റെ തുടിപ്പുകള്‍
തേങ്ങിക്കരഞ്ഞു.
രാജകൊട്ടാരം..
തിങ്ങികൂടിയ പ്രജകള്‍..
പരിദേവനങ്ങള്‍...
അവര്‍ക്ക് മുന്‍പില്‍
ചക്രവര്‍ത്തിയുടെ  കണ്ണുകള്‍
തിളങ്ങി..
ദ്രംഷ്ടകളില്‍ നിന്നോഴുകിയ
വിഷലിപ്ത കാളിന്ദിയില്‍
അലിഞ്ഞില്ലതാവുമ്പോഴും 
ഓടക്കുഴല്‍ നാദത്തിനായ്
അവര്‍ കാതോര്‍ത്തു..

2 comments:

Lipi Ranju said...

അതെ, നമ്മുടെ നാട്ടില്‍ നിറയെ കാളിയന്മാര്‍ ആണിപ്പോളും ....
നല്ല കവിത , ആശംസകള്‍...

Satheesan Kaiprath said...

നന്ദി..

Pages

Search This Blog

Blogger Widgets