Sunday, November 09, 2008

കാത്തിരിപ്പ്‌


ഒരു മഴക്കാലത്തെ നനവാര്‍ന്ന സന്ധ്യയില്‍
വിജനമാം വഴി നോക്കി ഞാനിരുന്നു.
ഉമ്മറപ്പടിയിലെ തളരുന്ന വെട്ടത്തില്‍്
ആകാംഷയോടെ ഞാന്‍ കാത്തിരുന്നു
കര്‍്ക്കട മേഘങ്ങള്‍ പായുന്നു, മത്തഗജങ്ങളെ
പോലവര്‍ ചിന്നം വിളിക്കുന്നു ...
അമ്മൂമ്മ ചൊല്ലിയ കഥയിലെ ദേവന്‍റെ
വാള്‍ത്തല മിന്നിതിളങ്ങിടുന്നു...
അക്ഷമ പൂണ്ട മനസ്സിന്‍ വിഹായസ്സില്‍
അസ്വസ്ഥ മേഘങ്ങള്‍ പ്രയാണം തുടങ്ങീ..
ഹൃദയമിടിപ്പുകള്‍ ഇടിനാദമായ് മാറി,
സിരകളില്‍ രക്തം മഴയായ്‌ പടര്‍ന്നു..
മഴജലം കെട്ടിയ മുറ്റത്തു ജീവിത
കുമിളകള്‍ പൊട്ടുന്നു തേങ്ങലോടെ...
രാവുകള്‍ പകലുകള്‍ മങ്ങിതെളിഞ്ഞു,
ഋതു ഭേദങ്ങളെന്‍് കൂട്ടുകാരായി.
കാത്തിരിപ്പിന്‍ ക്ഷമയറ്റൊരേകാന്ത-
പഥികനായൊരുനാള്‍് യാത്ര തുടങ്ങി...

No comments:

Pages

Search This Blog

Blogger Widgets