Saturday, July 26, 2014

ക്രൂരം

ഭയമാണിന്നെനിക്കീ രാത്രി മഴയുടെ ശബ്ദം
ജാലകങ്ങള്‍ ഞാന്‍ ചേര്‍ത്തടച്ചു.
വിള്ളലുകള്‍ വീണ ജനല്‍ പാളികള്‍ പോലെ 
ദുര്‍ബലമാണ് എന്റെ മനസ്സും.
ഇന്നെനിക്കു ഉറക്കമില്ല,
നിദ്രയും ഞാനും സാമാന്തര രേഖകള്‍.
ആകാശത്ത് മഴമേഘങ്ങളല്ല
ചിതയുടെ പുകച്ചുരുളുകള്‍
ഇരുളിന്റെ കറുത്ത വസ്ത്രത്തെ
കീറി മുറിക്കുന്നത് കൊള്ളിയാനല്ല.
അവന്റെ തീ യന്ത്രങ്ങള്‍
തുപ്പുന്ന വിഷജ്വാലകള്‍.
അവന്‍ അരികിലെത്താറായി,
ജാലകങ്ങള്‍ തകര്‍ന്നു, അവന്‍ എത്തി.
സ്ഫടിക കൂമ്പാരങ്ങള്‍ക്കിടയില്‍
ചോദ്യങ്ങള്‍ ഞാന്‍ തപ്പിയെടുത്തു.
നെരിപ്പോടിലേക്കവന്‍ തീ പകര്‍ന്നു.
പകുതി വെന്ത മാംസത്തിന്റെ ഗന്ധം
മുറിയില്‍ പടര്‍ന്നു.
നിഴലുകളായി അവനും ഞാനും.
എന്തിനീ കുരുതികള്‍? കുരുന്നുകള്‍?
എന്റെ കണ്ണുകളെ അവന്‍ വായിച്ചെടുത്തു.
അവന്റെ പൊട്ടിച്ചിരി കാതുകളില്‍
മറുപടിയായി പ്രതിദ്ധ്വനിച്ചു.
"എനിക്ക് വേര്‍തിരിവില്ല
നിന്റെ മണ്‍വെട്ടിക്കടിയില്‍ മുറിയുന്ന
മണ്ണിരകളെ നീ വേര്‍തിരിക്കാറുണ്ടോ?
ഈശ്വരനെ ഞാന്‍ സ്നേഹിക്കുന്നു.
അതിനാല്‍ മനുഷ്യനെ വെറുക്കുന്നു
"

Pages

Search This Blog

Blogger Widgets