Friday, March 27, 2015

കാലം

ഒരിക്കൽ നീ പറഞ്ഞതും
ഞാൻ കേൾക്കാതിരുന്നതും
ഒരിക്കൽ ഞാൻ പറയാതിരുന്നതും
നീ കേട്ടതും എല്ലാം ഒന്നായിരുന്നു.
നാളെയുടെ സൂര്യൻ
ഉദിക്കുന്നതും കാത്ത്
വിരഹങ്ങളുടെ താഴ്വാരത്തിൽ
മഞ്ഞുപെയ്യുന്ന രാത്രി മുഴുവൻ
നീ കാത്തിരുന്നു.
പ്രതീക്ഷകളുടെ പുൽനാമ്പുകളിൽ
മഞ്ഞുതുള്ളികൾ തിളങ്ങിയ പ്രഭാതങ്ങൾ
നിനക്കന്യമായിരുന്നു.
കണ്ണുനീർ തുള്ളികൾ നിന്റെ മിഴികൾക്ക്
തിളക്കമേകിയിരുന്നു.
തിളയ്ക്കുന്ന മദ്ധ്യാഹ്നത്തിൽ വിരഹതാപം
നിന്നെ ചുട്ടു പൊള്ളിച്ചിരുന്നു.
സായാഹ്നത്തിന്റെ നൊമ്പരകാറ്റ്
നിന്റെ ചുണ്ടുകളെ പോറലേൽപ്പിച്ചിരുന്നു.
സന്ധ്യയുടെ ആസുര ഭാവം
നിന്നെ ഭയപ്പെടുത്തിയിരുന്നു.
രാത്രിമഴയുടെ തേങ്ങൽ
നിന്നെ അസ്വസ്ഥയാക്കിയിരുന്നു.
ഋതുഭേദങ്ങളിൽ അണയുന്നു വീണ്ടും
മഞ്ഞു പെയ്യുന്ന രാത്രികൾ.
താഴ്വാരത്തിൽ ശുഭ്ര വസ്ത്രധാരിണിയായി
നീ കാത്തിരിപ്പ്‌ തുടരുന്നു, കാലം ചിരിക്കുന്നു.
ഞാൻ ബധിരനാണ്, നീ ഊമയും.

No comments:

Pages

Search This Blog

Blogger Widgets