Wednesday, September 24, 2008

യാത്ര



അയാള്‍ സംസാരിച്ചു കൊണ്ടേയിരുന്നു.
അലക്‌ഷ്യമായി ശ്രദ്ധിച്ചു കൊണ്ട് ഞാനിരുന്നു.
ചില്ലുജാലകത്തിലൂടരിച്ചെത്തുന്ന പ്രഭാത കിരണങ്ങള്‍‍
‍വാതാനുകൂല വാഹനത്തെ ചൂടുപിടിപ്പിച്ചു.
വഴിയോരകാഴ്ചകള്‍ എന്നെ ഹരം പിടിപ്പിച്ചു.
ഗ്രുഹാതുരത്വതിന്‍റ്റെ നനുത്ത ഓര്‍മകള്‍ മനസ്സിലൂളിയിട്ടു.
അയാള്‍ സംസാരിച്ചു കൊണ്ടേയിരുന്നു...
അറ്റമില്ലാത്ത മണലാരണ്യം പോലെ.
അയാളുടെ വാക്കുകളില്‍ വിരഹവും ദുഃഖവും കടന്നുവന്നു.
ഏതോ നഷ്ടവസന്തങ്ങള്‍ ആ മിഴികളെ ആര്‍ദങ്ങളാക്കി.
അവിരാമമായ വാചാലത ചുണ്‍ടുകളെ മരുഭൂമിയാക്കി.
തളരാത്ത വാഹനം മാത്രം മുന്നോട്ടു കുതിച്ചുകൊണ്‍ടിരുന്നു.
അയാള്‍ ഇപ്പൊഴും സംസാരിച്ചുകൊണ്‍ടിരിക്കുകയാണ്.
ഒരിക്കല്‍ ജീവന്‍ തിരിച്ചേകിയ ആട്ടിടയന്‍ ഉയിര്‍ത്തെഴുന്നേറ്റു.
മിഴികളില്‍ സ്നേഹത്തിന്‍ കിരണങ്ങള്‍ പ്രതിഫലിക്കുന്നു.
വാചാലത വാക്യങ്ങളായി നിര്‍ഗമിച്ചുകൊണ്ടിരുന്നു.
യാതാര്‍ഥ്യത്തിന്‍റ്റെ ചക്രങ്ങള്‍ മനസ്സില്‍ പ്രയാണം തുടങ്ങിയപ്പൊള്‍
വാചാലനായി മാറിയ എന്നെ നോക്കി അയാള്‍ ചിരിച്ചു.
ഞാന്‍ സംസാരിച്ചു കൊണ്ടേയിരുന്നു....
അലക്‌ഷ്യമായി ശ്രദ്ധിച്ചു കൊണ്ട് അയാളിരിന്നു
.

1 comment:

Pages

Search This Blog

Blogger Widgets